Thursday, March 29, 2012

yatra


യാത്ര


 ഒരു ദീര്‍ഘയാത്ര ക്കൊരുങ്ങുകയാണ്.
വര്‍ഷങ്ങളായി ആഗ്രഹിച്ച ഒരു യാത്ര.
സന്തോഷത്തോടെ ശാന്തമായി അലയണം.
ഏറെ കാത്തിരിപ്പിനുശേഷം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ എത്തി.
എങ്ങും ബഹളം മാത്രം.വര്‍ഷങ്ങളായി പരിചയിച്ച ബഹളം.
ഇവിടെ എല്ലാം അപരിചിതര്‍ മാത്രം. 
ആരും ഒന്ന് ചിരിക്കാന്‍ പോലും  ശ്രമിക്കുന്നില്ല
കമ്പാര്‍ടമെന്റ് മുഴുവന്‍ തിരക്കിലാണ്



.ജനലിനരികില്‍ ദുഖിതയായി ഒരു സുന്ദരികുട്ടി
 വര്‍ഷങ്ങളായി അനുഭവിക്കുന്നു വിഷമങ്ങള്‍  അവളുടെ മുഖത്ത് മിന്നലാട്ടം നടത്തി.
കൂടെ ഉള്ളത് അച്ഛനും അമ്മയും.
അച്ഛന്‍ ഓട്ടോ ഡ്രൈവര്‍.
രോഗത്തിന്റെയും ജീവിതപ്രാരബ്ദങ്ങളുടെയും കുരുക്കിലാണ് അയാള്‍.
അയാള്‍ അസ്വസ്ഥനാണ്.
ഏതോ മാരക രോഗതിനടിമപെട്ട  മകളെയും ഭാര്യയെയം
 വിദഗ്ദ ചികിത്സക്കായി മംഗലാപുരത്തേക്ക്  കൊണ്ട് പോവുകയാണ്.
അയാള്‍ വാചാലനായി. 


രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടമാണ്
.ഓട്ടോ ഓടിയിട്ടു അഴ്ചകളായി.
മരുന്നിന്റെയും ചികിത്സ ചിലവിന്റെയും ഓര്‍മ്മകള്‍.
 ചോര്‍ന്നൊലിക്കുന്ന വാടക കെട്ടിടത്തിന്റെ  മുന്നില്‍ ഓട്ടോ നിര്‍ത്തിയിട്ട് ആഴ്ചകളായി.
മഴക്കാലം  തുടങ്ങറായി.



എന്റെ മനസ്സില്‍ പുല്ലുപ്പി പുഴ ഓടി വന്നു.
സുന്ദരമായി നീണ്ടുകിടക്കുന്ന കൈപ്പാടം.
അകലെ നേര്‍ത്ത സാരിയുടുത്ത നിസ്ച്ച ലമായ  സുന്ദരിപുഴ.








 
































   

















 




No comments:

Post a Comment